നിഫ്റ്റി 18,000 പോയിന്‍റിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നുള്ള വാര്‍ത്തകളാണ് രാജ്യാന്തര വിപണികളുടെ നേട്ടത്തിന് കാരണം. പ്രതിസന്ധിയിലായ ചൈനീസ് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ്, ബോണ്ട് പലിശ നല്‍കിയതും വിപണികളുടെ കുതിപ്പിന് സഹായകരമായി.